×
Icon

DIAMOND JUBILEE INAUGURATION

DIAMOND JUBILEE INAUGURATION

2 months, 2 weeks ago

ലിറ്റൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ന്റെ daimond ജുബിലീ ആഘോഷങ്ങളുടെ ആരംഭം 2024 ഒക്ടോബർ ഒന്നാം തിയതി ലിറ്റൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ന്റെ സ്വർഗ്ഗീയ മാധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനത്തിൽ ആരംഭം കുറിച്ചു. ഒക്ടോബർ ഒന്നാം തിയതി നടത്തപ്പെട്ട daimond jubilee ആഘോഷങ്ങളുടെ ആരംഭ പൊതുസമ്മേളനത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ റൈറ്റ് റവ. ഡോ. ആന്റണി വലുങ്കൽ പിതാവ് അധ്യക്ഷത വഹിച്ചു. ബഹുമാന്യനായ MP ഹൈബി ഈഡൻ പൊതുയോഗം ഉദ്‌ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രിൻസിപ്പാളുമായ റവ. ഡോമിനിക്ക് ഫിഗരേദൊ സ്വാഗതവും അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. ജിനോ ജോർജ് കടുങ്ങാംപറമ്പിൽ എല്ലാവർക്കും നന്ദി അർപ്പിച്ചു. കളമശ്ശേരി നോടൽ ITI ട്രെയിനിങ് ഓഫീസർ ശ്രീമതി ചിന്ത മാത്യു, തൈക്കൂടം പള്ളി വികാരിയും മുൻ ഡയറക്ടറുമായ റവ. ഫാ. ജോബി അസീതുപറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു. ഇന്സ്ടിട്യൂട്ട് ഡയറക്ടർ രചിച്ചു സംഗീതം നിർവ്വഹിച്ച ജൂബിലി ഗാനം ലിറ്റിൽ ഫ്‌ളവർ കൊയർ ആലപിച്ചു.

Recommended News