×
Icon

ഏഥർ എനർജി (ഗ്രിഡ് ഇവി. ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ LFEI-ൽ ഉദ്ഘാടനം ചെയ്തു‌.

ഏഥർ എനർജി (ഗ്രിഡ് ഇവി. ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ LFEI-ൽ  ഉദ്ഘാടനം ചെയ്തു‌.

8 months, 1 week ago

കളമശ്ശേരി : ഏഥർ എനർജി (ഗ്രിഡ് ഇ.വി. ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ കളമശ്ശേരി ലിറ്റിൽ ഫ്ളവർ എഞ്ചിനീയറിംഗ് ഇന്സ്ടിട്യൂട്ടിൽ ഏഥർ എനർജി സോണൽ ഡവലപ്‌മെൻ്റ് മാനേജർ ശ്രീ. രാകേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഇതോടെ സ്വന്തമായി പബ്ലിക് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐ.ടി.ഐ ആയും കേരളത്തിലെ ആദ്യത്തെ വിദ്യാദ്യാസ സ്ഥാപനമായും കളമശ്ശേരി ലിറ്റിൽ ഫ്ളവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ചരിത്രത്തിൽ ഇടം നേടി. ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടറും പ്രിൻസിപ്പാളുമായ റവ. ഫാ. ആൻ്റണി ഡോമിനിക്ക് ഫിഗരേദൊ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാളായ സി. റെജിഉഷ , അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജിനോ ജോർജ്, ഫാ. റെക്‌സ്‌ ജോസഫ്, ഏഥർ എനർജി ബിസിനസ്സ് ഡവലപ്‌മെൻ്റ് മാനേജർ ശ്രീ. റഷീദ് എം. വൈ, പലാൽ മൊബിലിറ്റി ജനൽ മാനേജർ ശ്രീ ജോമോൻ ജോയ്, പലാൽ മൊബിലിറ്റി സർവീസ് മാനേജർ ശ്രീ. സാജു അൻ്റണി, അക്കാഡമിക് അഡ്‌വൈസർ ശ്രീ. ജിനേഷ് വിനയചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു

Recommended News